ലൈംഗിക ചൂഷണ വിവാദത്തിൽപെട്ട യുവ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാകും. രാഹുൽ എംഎൽഎ പദവി രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാണ്. ......
കൊച്ചി: മുഹമ്മദ് നബിയുടെ ജന്മദിനം ഒരു മതവിഭാഗത്തിന്റെ മാത്രം ആഘോഷമല്ലെന്നും, അത് മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശം നൽകുന്നതിനാൽ മനുഷ്യസമൂഹം മുഴുവൻ ആഘോഷിക്കേണ്ടതാണെന്നും ചരിത്രകാരൻ ഡോ. കെ.കെ.എൻ. ......
ആദ്യം ബഹിരാകാശത്തേക്ക് യാത്ര ചെയ്തത് ഹനുമാൻ ആണെന്ന് ബിജെപി നേതാവ്. മുൻ കേന്ദ്രമന്ത്രി കൂടിയായ അനുരാഗ് ഠാക്കൂറാണ് വിചിത്രമായ അവകാശവാദവുമായി രംഗത്തെത്തിയത്. ......
വെൺമണി: കാട്ടുപന്നി കൂട്ടം കാർഷിക വിളകൾ നശിപ്പിച്ചു. വെണ്മണിയിലെ മൂന്ന് കർഷകരുടെ കാർഷിക വിളകളാണ് കഴിഞ്ഞ രാത്രി പന്നികൾ കൂട്ടമായി എത്തി നശിപ്പിച്ചത്. ......
ചെങ്ങന്നൂർ: കേരള വെളുത്തേടത്ത് നായർ സമാജ ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം ജില്ലാ പ്രസിഡൻ്റ് മനോജ് നാരായണൻ്റെ അധ്യക്ഷതയിൽ സംസ്ഥാന ഫിഷറീസ്, സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് റ്റി.ജി ഗോപാലകൃഷ്ണൻ നായർ ആമുഖ പ്രഭാഷണം നടത്തി തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി . സജൻ എൻഡോവ്മെൻ്റ് വിതരണം നടത്തി . ......
ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ 23-മത് ഓണാഘോഷം 2025 സെപ്റ്റംബർ അഞ്ചാം തീയതി വെള്ളിയാഴ്ച Zatar Restaurant -ൽ വച്ച് നടത്തപ്പെടും. ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ പോസ്റ്റർ അനാച്ഛാദനം ദോഹയിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിച്ചേർന്ന പുതുപ്പള്ളിയുടെ എം.എൽ.എ ശ്രീ.ചാണ്ടി ഉമ്മൻ, ഫോട്ടായുടെ പ്രസിഡൻറ് ശ്രീ. ......
ദോഹ: വേനലവധിക്കാലം വിജ്ഞാനപ്രദമാക്കാൻ അൽമനാർ മദ്റസ വിവിധ പ്രായക്കാരായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'സമ്മർ ഡേയ്സ്' വെക്കേഷൻ മദ്റസ സമാപിച്ചു.
ജൂലായ് 12 മുതൽ ആഗസ്റ്റ് 23 വരെ നടന്ന വെക്കേഷൻ ക്ലാസ്സിൽ വിദ്യാർത്ഥികൾക്കായി വിവിധ ഇസ്ലാമിക വിഷയങ്ങൾക്ക് പുറമെ ആരോഗ്യ, വിവര സാങ്കേതിക, സാമൂഹിക ബോധവൽക്കരണവുമായി ബന്ധപ്പെട്ടും ക്ലാസുകൾ നൽകി.രണ്ടു മാസക്കാലം നീണ്ടുനിന്ന വെക്കേഷൻ ക്ലാസ്സിൽ മുജീബ് റഹ്മാൻ മിശ്കാത്തി, ഉമർ ഫൈസി, സ്വലാഹുദ്ധീൻ സ്വലാഹി, ഫൈസൽ സലഫി, സ്വലാഹുദ്ധീൻ മദനി, നജ്മുദ്ധീൻ സലഫി, നൗഷാദ് സലഫി, അബ്ദുൽ ഹകീം പിലാത്തറ, മുഹമ്മദ് ഇൻസമാം, മുഹമ്മദ് മുസ്തഫ, ഉവൈസ് ഹാറൂൺ, അബ്ദുൽ മാജിദ് ചുങ്കത്തറ എന്നിവർ വിവിധ ദിവസങ്ങളിലായി ക്ലാസുകൾക്ക് നേതൃത്വം നൽകി..
വൈസ് പ്രിൻസിപ്പൽ സ്വലാഹുദ്ധീൻ സ്വലാഹി അധ്യക്ഷത വഹിച്ച സമാപന സെഷനിൽ അബ്ദുൽ വഹാബ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നജ്മുദ്ധീൻ സലഫി നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മുജീബ് റഹ്മാൻ മിശ്കാത്തി വിതരണം ചെയ്തു. അൽമനാർ മദ്റസ അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. ......

കൊച്ചി: അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിയര് ബ്രാന്‍ഡ് ആയ ലിബാസ് പതാകവാഹക സ്റ്റോര്‍ അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ സിഗ്നേചര്‍ ഐപി ലിബാസ് സര്‍ക്കിളിനെ കൊച്ചിയിലേക്ക് എത്തിക്കുന്നു. ഓണത്തോട് അനുബന്ധിച്ച് അവതരിപ്പിക്കുന്ന ലിബാസ് സര്‍ക്കിളിന്റെ രണ്ടാം പതിപ്പ് ഫാഷന്‍, സംഗീതം, സമൂഹം എന്നിവയുടെ കാര്യത്തില്‍ സാംസ്ക്കാരിക ആഘോഷമായി മാറുകയും ബ്രാന്‍ഡിന്റെ ഓഫ് ലൈന്‍ വികസനത്തിന്റെ കാര്യത്തില്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയുമാണ്.
ഈ വര്‍ഷം ആദ്യം ഹൈദരാബാദില്‍ ലിബാസ് സര്‍ക്കിളിന്റെ തുടക്കം കുറിച്ച ശേഷമുള്ള കൊച്ചി പതിപ്പിന്റെ അവതരണത്തിനായി ആയിരത്തിലേറെ പേരാണ് എത്തിയത്. പ്രാദേശികമായി പ്രസിദ്ധരായ ബാന്‍ഡിന്റെ ലൈവ് മ്യൂസികുമായി ഇത് കൂടുതല്‍ ആകര്ഷണീയവുമാക്കിയിരുന്നു.കൊച്ചിയിലെ ഏറ്റവും തിരക്കേറിയ വാണിജ്യ മേഖലകളില്‍ ഒന്നും റീട്ടെയില്‍ ഹബ്ബുമായ എംജി റോഡില്‍ മികച്ച രീതിയില്‍ 3600 ചതുരശ്ര അടിയിലെ ഈ പതാക വാഹക സ്റ്റോര്‍ ആനുകാലിക ഇന്ത്യന്‍ വസ്ത്രധാരണത്തെ കൂടുതല്‍ താങ്ങാനാവുന്ന വിധത്തിലാക്കി മികച്ചതും മുന്തിയതുമായ ഷോപ്പിങ് അനുഭവങ്ങള്‍ പ്രധാനം ചെയ്യുന്നതിലുള്ള പ്രതിബദ്ധത കൂടി വിളിച്ചോതുന്നതാണ്.ഫാഷന്‍ എന്നത് വ്യക്തിപരവും എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ളതും അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ട് ജനങ്ങളെ ബന്ധിപ്പിക്കുന്നതുമായിരിക്കണം എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ലിബാസ് സ്ഥാപകനും സിഇഒയുമായ സിദ്ധാന്ത് കെഷ് വാണി പറഞ്ഞു. കേവലം ഒരു സ്റ്റോര്‍ അവതരിപ്പിക്കുന്നതിലും അപ്പുറത്താണ് ലിബാസ് സര്‍ക്കിളിന്റെ കൊച്ചിയിലെ അവതരണത്തിലൂടെ ലഭിക്കുന്നത്. സംഗീതം, സംസ്ക്കാരം, സ്റ്റൈല്‍ തുടങ്ങിയവയെല്ലാം ഒരുമിച്ചു ചേരുന്ന ഒരിടം ഇവിടെ അവതരിപ്പിക്കുന്നു. ......
എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്നേഹിതയുടെ പന്ത്രണ്ടാം വാർഷികാഘോഷം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് വിനോദ് രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. ......
കൊച്ചി: ആഭ്യന്തര ടൂറിസം വിപണിയും ലോജിസ്റ്റിക്സ് മേഖലയും അതിവേഗം വളരുന്ന സാഹചര്യം കണക്കിലെടുത്ത് സിയാലിനെ ഒരു ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് വ്യോമയാന ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.
കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കാൻ ലക്ഷ്യമിട്ട് നടത്തിയ പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ ഒന്നടങ്കം സിയാലിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു. കേരളത്തിലെ ടൂറിസം മേഖലയുടെ വികസനത്തിന് വ്യോമയാന വ്യവസായം നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ടൂറിസം സെക്രട്ടറി കെ. ......